ന്യുഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ വഴി 34 കോടിയുടെ കള്ളപ്പണം നിക്ഷേപിച്ച കോട്ടക് മഹീന്ദ്ര ബാങ്ക് ശാഖ മാനേജര്‍ അറസ്റ്റില്‍. നോട്ട് അസാധുവാക്കലിന് ശേഷം 9 വ്യാജ അക്കൗണ്ടുകളിലൂടെ 34 കോടി രൂപ മാറ്റിനല്‍കിയതിനാണ് ഡല്‍ഹി കെജി മാര്‍ഗയിലെ കൊഡാക് മഹേന്ദ്ര ബാങ്ക് മാനേജറെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. . അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് മാനേജരെ അറസ്റ്റു ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ക്രിമനില്‍ കുറ്റം ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുകയാണ്.ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്ന ഒരു കേസുമായും ബന്ധമുള്ളതിനാല്‍ സംയുക്തനീക്കത്തിലാണ് അറസ്റ്റ്. നേരത്തെ കൊഡാക് മഹീന്ദ്രയുടെ നയാ ബസാര്‍ ബ്രാഞ്ചില്‍ നാല് വ്യാജ അക്കൗണ്ടുകളിലായി 34 കോടി രൂപ നിക്ഷേപിച്ച സംഭവത്തില്‍ രണ്ട് പേരെ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കള്ളപ്പണം നിക്ഷേപിച്ചുവെന്ന ആരോപണം ബാങ്ക് അധികൃതര്‍ നിഷേധിച്ചു. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും ബാങ്ക് വക്താവ് അറിയിച്ചു.
Post Your Comments