KeralaNews

കോണ്‍ഗ്രസിലെ തര്‍ക്കം മുറിവേല്‍പിച്ചു; എ.കെ ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ തർക്കങ്ങൾ വേദനിപ്പിച്ചുവെന്ന് എ.കെ ആന്റണി. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുണ്ടായ വാക്‌പോരിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മുറിവേല്‍പിച്ചുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍- കെ മുരളീധരന്‍ വാക്‌പോരിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടായിരുന്നു ആന്റണിയുടെ പ്രതികരണം.

താൻ ഡൽഹിയിലാണ്. പക്ഷെ മനസ് കേരളത്തിലാണ്. സംസ്ഥാനത്തെ ഒാരോ ചലനങ്ങളും ദിവസവും ശ്രദ്ധിക്കാറുണ്ട്. സന്തോഷകരമായതും ദുഃഖകരമായതുമായ കാര്യങ്ങൾ നടക്കുന്നുണ്ട്. ജീവിതം ഇവ രണ്ടും ചേർന്നതാണെന്നും ആന്‍റണി വ്യക്തമാക്കി. വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും വിവാദങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ആന്റണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button