NewsIndia

വിദേശ ഫണ്ട് : 20,000 ത്തോളം സംഘടനകള്‍ക്ക് കുരുക്കിട്ട് കേന്ദ്രം

ന്യൂഡൽഹി: 20,000 സന്നദ്ധ സംഘടനകളുടെ (എൻജിഒ) ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള നിബന്ധനകൾ (എഫ്സിആർഎ) പാലിക്കാത്തതിനെ തുടർന്നാണ് ഈ സന്നദ്ധ സംഘടനകളുടെ (എൻജിഒ) ലൈസൻസ് റദ്ദാക്കിയത്. മന്ത്രി രാജ്നാഥ് സിങ്ങാണ് ആഭ്യന്തര മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗത്തിന്റെ അവലോകന യോഗത്തിൽ ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ആകെ 33,000 സന്നദ്ധ സംഘടനകൾ ഉണ്ട്. ഇവയിൽ ഇനിമുതൽ 13,000 സംഘടനകൾക്കു മാത്രമേ നിയമപരമായി പ്രവർത്തിക്കാൻ കഴിയൂ. ഇത്തരം സംഘടനകളുടെ പ്രവർത്തനം ഒരു വർഷമായി ആഭ്യന്തര മന്ത്രാലയം അവലോകനം ചെയ്തുവരികയായിരുന്നു. ഈ നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button