തിരുവനന്തപുരം:കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കാല്‍നടയായി ശബരിമല യാത്ര തുടങ്ങിയ നവീൻ എന്ന കോഴിക്കോട് സ്വദേശിക്കു വഴിയിൽ നിന്ന് കൂട്ടായി കിട്ടിയതാണ് ഒരു നായയെ.പലതവണ ഓടിച്ചു വിടാൻ നോക്കിയിട്ടും നായ പോകാൻ കൂട്ടാക്കിയില്ല.ഒന്നും രണ്ടുമല്ല അറുനൂറു കിലോ മീറ്റർ ഈ നായ നവീനൊപ്പം നടന്നു. അതും 17 ദിവസങ്ങൾ.
അതിനിടെ ഒരിക്കല്‍ പോലും മാളു നവീനെ വിട്ടു പിരിഞ്ഞില്ല. പിന്നീട് ആ പട്ടിയോട് സ്നേഹം തോന്നിയ നവീന്‍ പട്ടിക്ക് മാളു എന്ന് പേരു നല്‍കി കൂടെ കൂട്ടുകയായിരുന്നു. സന്നിധാനത്തെത്തിയപ്പോൾ പിന് തിരിഞ്ഞ നായ ഇനി മടങ്ങിപ്പോകും എന്ന് നവീൻ കരുതി. എന്നാൽ നവീൻ ദർശനം കഴിഞ്ഞു മലയിറങ്ങിയപ്പോൾ നായ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
തന്നോട് ഇത്രയും സ്നേഹം കാണിക്കുന്ന പട്ടിയെ പിന്നീട് നവീനു പിരിയാന്‍ സാധിച്ചില്ല. തുടർന്ന് അതിനു ആഹാരം വാങ്ങി നൽകി വിശപ്പടക്കി കെ എസ് ആർ ടി സിയിൽ ടിക്കറ്റും എടുത്തു നവീൻ മാളുവിനെ വീട്ടിലേക്കു കൂട്ടി.ഇപ്പോള്‍ കോഴിക്കോട് ബേപ്പൂരില്‍ ഉള്ള നവീന്റെ വീട്ടില്‍ ഒരു കുടുബാംഗത്തെ പോലെ കഴിയുകയാണ് മാളു.
Post Your Comments