പൂനൈ : പൂനെയിലെ ഫ്ലാറ്റിൽ നിന്നും 72 പാമ്പുകളെ കണ്ടെത്തി. 41 അണലികളും 31 മൂര്‍ഖന്‍ പാമ്പുകളും ഉള്‍പ്പെടുന്ന 72 വിഷപ്പാമ്പുകളെയാണ് ചങ്കനിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും ഇവര്‍ പിടികൂടിയത്. 37കാരനായ രഞ്ജിത് ഖരേഗും കുടുംബവുമായിരുന്നു ഈ ഫ്‌ളാറ്റിലെ താമസക്കാര്‍. ഇവർ അനധികൃതമായി പാമ്പിന്‍ വിഷം കടത്തായിരുന്നു ചെയ്തിരുന്നത്. ഇവർക്ക് വനത്തില്‍ നിന്നും പാമ്പുപിടിത്തക്കാരുടെ കൈയില്‍ നിന്നുമാണ് സ്ഥിരമായി പാമ്പുകളെ കിട്ടിയിരുന്നത്. പാമ്പുകളെ വാങ്ങിയ ശേഷം ഇവയെ ഫ്‌ളാറ്റിലെത്തിച്ച് വിഷമെടുക്കുന്നതാണ് ഇവരുടെ രീതി.
രഞ്ജിത്തും സഹായിയായ ധനഞ്ജനും ചേര്‍ന്നാണ് പാമ്പിന്‍ വിഷം കടത്തിയിരുന്നത്. ബോട്ടിലുകളിലാക്കിയ നിലയില്‍ പാമ്പിന്‍ വിഷവും ഇവിടെ നിന്നു കണ്ടെടുത്തു. ഫ്‌ളാറ്റില്‍ അനധികൃതമായി പാമ്പിനെ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിനു ലഭിച്ചതനുസരിച്ചാണ് ഫ്‌ളാറ്റ് റെയ്ഡ് ചെയ്തത്. പൊലീസ് അവിടെയെത്തുമ്പോള്‍ രഞ്ജിത്ത് അവിടെയുണ്ടായിരുന്നില്ല. കുട്ടികളും ഭാര്യയും മാത്രമാണ് അവിടെയുണ്ടായിരുന്നത്.
ഒരു മുറിയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ബാഗുകളിലും തടിപ്പെട്ടികളിലുമാക്കി സൂക്ഷിച്ച നിലയിലായിരുന്നു പാമ്പുകളെ കണ്ടെത്തിയത്. രാത്രിയാണ് റെയ്‌ഡ് നടത്തിയത്. അതിനാൽ വീട്ടുകാരെ ഒഴിപ്പിച്ചു ഫ്‌ളാറ്റ് സീല്‍ ചെയ്ത് പൊലീസ് സംഘം പിറ്റേന്നു രാവിലെയെത്തിയാണ് പാമ്പുകളെ മോചിപ്പിച്ചു. മോചിപ്പിച്ച 72 പാമ്പുകളെയും വനംവകുപ്പിനു കൈമാറിയതായും പൊലീസ് സംഘം അറിയിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments