KeralaNewsUncategorized

സംഘികളെ പഠിപ്പിക്കാൻ ഐസക് കഷ്ട്ടപെടണമെന്നില്ല ; കോട്ടക്കലിൽ കിടന്ന് മോദിക്കെതിരെ പുസ്തകമെഴുതിയാൽ സമ്പദ്ഘടന നന്നാവില്ല അതിന് അധ്വാനിക്കണം : ഐസക്കിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തോമസ് ഐസകിനെതിരെ കെ സുരേന്ദ്രൻ.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ഐസക്കിനെതിരെ രൂക്ഷ വിമര്ശനമുന്നയിച്ചിരിക്കുന്നത്.സംഘികളെ പഠിപ്പിക്കാൻ തോമസ് ഐസക്ക് വല്ലാതെ കഷ്ടപ്പെടണമെന്നില്ല. ജനങ്ങളെ ഇനി എത്ര ദിവസം കൂടി ഐസക്കിന് കബളിപ്പിക്കാനാകുമെന്നും സുരേന്ദ്രൻ ചോദിക്കുന്നു.പൊതു തെരഞ്ഞെടുപ്പുകള്‍ക്ക് പ്രായം ചെന്ന വോട്ടര്‍മാരെ കസേരയില്‍ എടുത്ത് കൊണ്ട് പോകുന്നത് പോലെ പാവപ്പെട്ട പെന്‍ഷന്‍കാരെ ട്രഷറിയിലേക്കും ബാങ്കിലേക്കും ഓടിച്ചയാളല്ലേ തോമസ് ഐസക് എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

ജീവനക്കാരും പെന്‍ഷന്‍കാരും എടുക്കാന്‍ 600 കോടി രൂപ ഇനിയും ബാക്കിയുണ്ടെന്നാണ് ഇപ്പോള്‍ തോമസ് ഐസക് പറയുന്നത്. പിന്നെങ്ങനെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മോദിയുടെ തലയില്‍ കെട്ടിവെയ്ക്കാനാകുമെന്നും സുരേന്ദ്രന്‍ തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.കെ. എസ്. ആർ. ടി. സി. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയതിന് ഐസക്കാണ് ഉത്തരവാദിയെന്നാണ് ട്രാൻസ്പോർട്ട് മന്ത്രി പരോക്ഷമായി പറയുന്നതെന്നും സംഭരിച്ച നെല്ലിനും നാളീകേരത്തിനും കാശുകൊടുക്കാതായിട്ട് ആറുമാസമായില്ലേയെന്നും ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സംഘികളെ പഠിപ്പിക്കാൻ തോമസ് ഐസക്ക് വല്ലാതെ കഷ്ടപ്പെടണമെന്നില്ല. ജനങ്ങളെ ഇനി എത്ര ദിവസം കൂടി അങ്ങേക്കു കബളിപ്പിക്കാനാവും? കഴിഞ്ഞ ഒന്നാം തീയതി പൊതുതെരഞ്ഞെടുപ്പുകൾക്ക് പ്രായം ചെന്ന വോട്ടർമാരെ കസേരയിൽ എടുത്തു കൊണ്ടുപോകുന്ന പോലെ പാവപ്പെട്ട പെൻഷൻകാരെ താങ്കൾ ട്രഷറിയിലേക്കും ബാങ്കിലേക്കും ഓടിച്ചതല്ലേ. എല്ലാ വീട്ടിലും കയറി ഇന്നുതന്നെ പോയി ക്യൂ നിൽക്കണം എന്നു പറഞ്ഞ് പേടിപ്പിച്ച ഇന്ത്യയിലെ ഏക ധനമന്ത്രിയാണ് താങ്കൾ. എന്നിട്ടിപ്പോ 600 കോടി ഇനിയും ജീവനക്കാരും പെൻഷൻകാരും എടുക്കാൻ ബാക്കിയുണ്ടെന്ന് താങ്കൾ തന്നെ പറയുന്നു. പിന്നെ കേരളത്തിന്രെ സാന്പത്തികപ്രതിസന്ധി മുഴുവൻ മോദിയുടെ തലയിൽ കെട്ടിവെക്കാൻ നോക്കുന്നോ? കെ. എസ്. ആർ. ടി. സി. ജീവനക്കാരുടെ ശന്പളവും പെൻഷനും മുടങ്ങിയതിന് താങ്കളാണ് ഉത്തരവാദിയെന്നാണ് ട്രാൻസ്പോർട്ട് മന്ത്രി പരോക്ഷമായി പറയുന്നത്. സംഭരിച്ച നെല്ലിനും നാളീകേരത്തിനും കാശുകൊടുക്കാതെ ആറുമാസമായില്ലേ?റേഷനരി കിട്ടാതായിട്ട് ഒന്നര മാസമായില്ലേ സഖാവേ? സർക്കാർ ആശുപത്രികളിൽ മരുന്നുണ്ടോ?പിന്നെ കള്ളപ്പണം ഭൂമിയിലാണ് കൂടുതൽ നിക്ഷേപിക്കപ്പെടുന്നത് എന്ന് നാഴികക്കു നാൽപ്പതുവട്ടം പറയുന്ന അങ്ങ് രണ്ടുപ്രാവശ്യം ധനമന്ത്രി ആയിട്ട് അതിനെതിരെ എന്തു നടപടി എടുത്തു? സ്ടാന്പ് ഡ്യൂട്ടി കുറക്കാൻ മോദിയെ കാത്തിരിക്കേണ്ട കാര്യമുണ്ടോ? അങ്ങയുടെ വാണിജ്യനികുതി വകുപ്പ് പിരിവൊക്കെ നന്നായി നടക്കുന്നുണ്ടോ? മോദി കഴിഞ്ഞ ബജററിൽ പറഞ്ഞത് ഈ വർഷം 11 ശതമാനം നികുതി വർദ്ധനവുണ്ടാവുമെന്നാണ്. എന്നാൽ ഒക്ടോബറിനു മുൻപ് തന്നെ അതായതു നോട്ടു പിൻവലിക്കുന്നതിനു മുൻപ് അത് 16 കടന്നു. താങ്കളല്ലേ പറഞ്ഞത് കൊച്ചിയിൽ ക്യമ്പ് ചെയ്തു പിരിവ് ഊർജ്ജിതമാക്കുമെന്ന്. കോട്ടക്കലിൽ കിടന്ന് മോദിക്കെതിരെ പുസ്തകമെഴുതിയാൽ സമ്പത്ഘടന നന്നാവില്ല .അതിന് അധ്വാനിക്കണം. പിന്നെ സംവാദത്തിന് താങ്കൾ വരില്ലെന്നറിയാം. ആകാശവാണി പോലെ താങ്കൾ ഒരുമാസമായി ഏകപക്ഷീയമായി പറഞ്ഞുകൊണ്ടേയിരിക്കുന്നതിന് വലിയ മിടുക്കൊന്നും വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button