KeralaNews

മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം : ലാബ് ഉടമ ഒളിവില്‍

കോതമംഗലം : കോതമംഗലത്ത് മെഡിക്കല്‍ ലാബില്‍ ജീവനക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച ലാബ് ഉടമ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. താലൂക്ക് ആശുപത്രിക്ക് സമീപത്തെ നീതി മെഡിക്കല്‍ ലാബ് ഉടമ നാസറാണ് ജീവനക്കാരിയായ പതിനെട്ടുകാരിയെ ക്രൂരമായി ഉപദ്രവിച്ചത്. കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു സംഭവം. 2700 രൂപ കാണാനില്ലെന്നു പറഞ്ഞായിരുന്നു ഉപദ്രവം. പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ പ്രതി മര്‍ദിക്കുകയും ചെയ്തു. പണം തിരിച്ചു തരേണ്ടെന്നും കുറ്റം സമ്മതിച്ചാല്‍ മതിയെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. ഇത് വിസമ്മതിച്ചതോടെ പെണ്‍കുട്ടിയുടെ തുടയില്‍ സിറിഞ്ച് കുത്തിയിറക്കി. കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടയില്‍ ഒടിഞ്ഞു കയറിയ സൂചി ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കേസായതോടെ പ്രതി ഒളിവില്‍ പോയി. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button