KeralaNews

കേന്ദ്രസര്‍ക്കാരന്റെ നയങ്ങളെ പിന്തുടരേണ്ട ബാധ്യത സംസ്ഥാനത്തിനില്ല: കാനം

കണ്ണൂര്‍; നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളെ പിന്തുടരേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.തീവ്രവാദം ക്രമസമാധാന പ്രശ്നമല്ല. സാമൂഹിക പ്രശ്നങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധമാണ്. അതിനു പരിഹാരമാണ് കാണേണ്ടത് പകരം ഉന്മൂലനം ചെയ്യുകയല്ല വേണ്ടത് .

സമരങ്ങളും പ്രക്ഷോഭങ്ങളും അടിച്ചമർത്തുകയല്ല വേണ്ടത്. പ്രക്ഷോഭങ്ങൾക്കെതിരെ കരിനിയമങ്ങൾ ഉപയോഗിച്ചാൽ കമ്മ്യൂണിസ്റ് പാർട്ടി അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പറശ്ശിനിക്കടവ് കോള്‍മൊട്ടയില്‍ സിപിഐ നേതാവ് കെ.വി.മൂസാന്‍കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം രാജേന്ദ്രൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button