NewsIndia

ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കും

 

ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർ‌സോണിക് മിസൈലുകളുടെ ദൂരപരിധി 300 കിലോമീറ്ററിൽ നിന്നും വർദ്ധിപ്പിക്കാൻ തീരുമാനം. 34 രാജ്യങ്ങളുടെ കൂട്ടായ്മയായ എം.ടി.സി.ആറിൽ അംഗത്വം നേടിയതോടെയാണ് ഇന്ത്യക്ക് ഇതിനുളള സാദ്ധ്യത തെളിഞ്ഞത്.മിസൈലുകളുടെ നിർമ്മാണം, വിതരണം, സാങ്കേതികവിദ്യാകൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ടുളള 34 രാജ്യങ്ങളുടെ ഒരു ഗ്രൂപ് ആണ് എം.ടി.സി.ആർ.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ ബ്രഹ്മോസ് ആണ്.ബ്രഹ്മോസ് കൃത്യതയിലും, പ്രഹരശേഷിയിലും മികച്ചതാണ്. ബ്രഹ്മോസ് മിസൈലുകൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന മെച്ചവുമുണ്ട്.ബ്രഹ്മോസിന് ഭാരതത്തിന്റെ ബ്രഹ്മപുത്ര, റഷ്യയുടെ മോസ്‌ക്ച്വ എന്നീ നദികളുടെ പേരുകൾ ചേർത്താണ് ഈ പേരു നൽകിയിട്ടുളളത്. മലമടക്കുകളിലോ, വനാന്തരങ്ങളിലോ കൃത്യമായി ലക്ഷ്യം കാണുന്നതിന് ബ്രഹ്മോസിനു കഴിവുണ്ട്.ഇപ്പോൾ നാവികസേനയും, കരസേനയുമാണ് ബ്രഹ്മോസ് ഉപയോഗിച്ചു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button