India

സാരി മാത്രം ഉടുക്കുന്ന ഭര്‍ത്താവ് : വിചിത്രമായ പെരുമാറ്റങ്ങള്‍ വേറെ: വിവാഹമോചനം തേടി യുവതി

ബംഗളൂരു•സ്ത്രീവേഷം കെട്ടുന്ന ഭര്‍ത്താവിന്റെ പെരുമാറ്റം സഹിക്കാനാവാതെ യുവതി വിവാഹമോചനം തേടി. ബംഗളൂരു ഇന്ദിരാ നഗറില്‍ താമസിക്കുന്ന 29 കാരിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് സ്ത്രീകളെപ്പോലെയാണ് വസ്ത്രങ്ങള്‍ ധരിക്കുകയും പെരുമാറുകയും ചെയ്യുന്നതെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നുമാണ് യുവതിയുടെ ആവശ്യം.

“അയാള്‍ക്ക് സാരി ധരിക്കാനാണ് ഇഷ്ടം. രാത്രി എന്റെമേക്കപ്പ് വസ്തുക്കള്‍ ഉപയോഗിച്ച് സ്ത്രീകളെപ്പോലെ അണിഞ്ഞൊരുങ്ങും”- ബന്നേര്‍ഗട്ട റോഡിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അനിത (യഥാര്‍ത്ഥ പേരല്ല) പറയുന്നു.

ഒരു വര്‍ഷം മുന്‍പാണ്‌ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന തങ്ങള്‍ ഇരുവരും വിവാഹിതരായത്. ഇതുവരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഭര്‍ത്താവ് ഷണ്ഡനാണെന്നും സ്ത്രീയെപ്പോലെയാണ് പെരുമാറ്റമെന്നും അനിത പറഞ്ഞു. ആദ്യരാത്രി മുതൽ തന്റെ ഭർത്താവ് സാരിയാണുപയോഗിക്കുന്നതെന്നും സിറ്റി പോലീസിന്റെ വനിതാ സഹായവാണി കൌണ്‍സിലറായ സരസ്വതിയോട് യുവതി വെളിപ്പെടുത്തി.

ഇരുവരെയും സെന്ററില്‍ കൌണ്‍സിലിംഗിന് വിധേയരാക്കി. ഭര്‍ത്താവിന് താനുമായി ലെസ്ബിയന്‍ വേഴ്ചയില്‍ മാത്രമേ താല്പര്യമുള്ളുവെന്നും യുവതി പറഞ്ഞു.

അദ്ദേഹത്തിന്റെ ഷണ്ഡത്വം കാരണം തങ്ങളുടെ വിവാഹം സമ്പൂര്‍ണമല്ല. അയാള്‍ പകല്‍ ജോലിയ്ക്ക് പോകും. രാത്രി വീട്ടില്‍ തിരിച്ചെത്തിയാല്‍ സാരിയണിഞ്ഞാണ് കഴിയുക. അദ്ദേഹത്തോടൊപ്പം ഒരു നിമിഷം പോലും കഴിയാന്‍ സാധിക്കില്ലെന്നും യുവതി പറഞ്ഞു.

അതേസമയം, വിവാഹ മോചനത്തിന് ഭര്‍ത്താവും സമ്മതം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button