ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറായ ഹാപ്പി ന്യു ഇയര്‍ ഓഫറിന് ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) വിശദീകരണം ആവശ്യപ്പെട്ടു. സൗജന്യ ഓഫറുകള്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യം പാടില്ലെന്ന നിബന്ധന ലംഘിച്ചതിനെ തുടർന്നാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിസംബര്‍ ഒന്നു മുതലാണ് ഹാപ്പി ന്യൂ ഇയര്‍ എന്ന പേരില്‍ പരിധിയില്ലാത്ത സൗജന്യ ഡാറ്റയും കോളുകളും ലഭ്യമാക്കുന്ന പുതിയ ഓഫര്‍ ജിയോ അവതരിപ്പിച്ചത്. ജിയോയുടെ വെല്‍കം ഓഫറും പിന്നീട് നല്‍കിയ ഹാപ്പി ന്യൂ ഇയര്‍ ഓഫറും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നാണ് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരതി എയര്‍ടെല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിയോക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
Post Your Comments