പനജി: ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങവേ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി.ഏഴ് ജീവനക്കാർ ഉൾപ്പെടെ 161 യാത്രക്കാരുമായി ഗോവയിൽ നിന്നു മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ 9 ഡബ്ല്യൂ വിമാനമാണ് അപകടത്തിൽപെട്ടത്. ഗോവയിലെ ഡാബോലിം വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരിന്നു.തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
വിമാനത്തില്‍ 154 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല.എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments