Kerala

ഇന്ന് യുവമോര്‍ച്ച യുവജന വഞ്ചനാദിനമായി ആചരിക്കും

തിരുവനന്തപുരം•പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം എന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പോലീസ് അതിക്രമം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ചിതറിയോടിയവരെ പിന്തുടർന്ന് ക്രൂരമായി മർദ്ദിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ഉള്‍പ്പെടെ പത്തോളം പ്രവർത്തകർക്കും ഒരു മാധ്യമപ്രവർത്തകനും പരിക്കേറ്റു.

പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ സമരം ചെയ്യുന്നവരെ ചോരയില്‍ മുക്കി കൊല്ലാനുള്ള ശ്രമമാണ് പിണറായി സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സമരത്തെ ചോരയില്‍മുക്കികൊല്ലാനുള്ള ശ്രമം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. സര്‍ക്കാര്‍ ജോലിയെന്ന യുവാക്കളുടെ ആഗ്രഹത്തെയും സ്വപ്നങ്ങളെയും ഇല്ലാതാക്കാനും ബന്ധുക്കളെ പിന്‍വാതിലിലൂടെ നിയമിക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമം. പരാതികള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത ധാര്‍ഷ്ട്യത്തിനെതിരെ യുവജനങ്ങളെ ഏകോപിപ്പിച്ച് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നിരാഹാര സമരം രണ്ടാംഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിരാഹാരസമരം ആരംഭിച്ച യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബുവിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, ബിജെപി നേതാക്കളായ തോട്ടയ്ക്കാട് ശശി, ഡോ.പി.പി.വാവ, പാപ്പനംകോട് സജി, തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ നിരാഹാര പന്തലിലെത്തി നാലുദിവസമായി നിരാഹാരസമരം നടത്തുന്ന യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.ആര്‍.എസ്.രാജീവിനെ കുമ്മനം സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button