Kerala

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button