സൗദി: ഭീകരതക്കെതിരെ സൗദി അറേബ്യ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ രാജ്യങ്ങളുടെ പിന്തുണയും .ഒഐസി അംഗ രാജ്യങ്ങളിലെ സാംസ്‌കാരിക, വാര്‍ത്താ വിനിമയ മന്ത്രിമാരുടെ സമ്മേളനമാണ് സൗദിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഭീകരതക്കും ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്കുമെതിരെ സൗദി അറേബ്യയുടെ നിലപാട് പ്രശംസനീയമാണെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി നുമാന്‍ കുര്‍തുമസ് പറഞ്ഞു.ഇറാഖ് പോലുള്ള സ്ഥലങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് മുസ്‌ലിം രാഷ്ട്രങ്ങളുടെ ശക്തമായ സഹകരണത്തിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്‌ലാമിനെതിരെ ആസൂത്രിതമായ തെറ്റിദ്ധാരണ പരത്താൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും പ്രതിരോധം തീര്‍ക്കാന്‍ ആവശ്യമായ പ്രായോഗിക തന്ത്രങ്ങള്‍ സമ്മേളനത്തിന്റെ ഫലമാണെന്നും പാക് സംഘത്തെ നയിച്ച സബാ മുഹ്‌സിന്‍ റസാ വ്യക്തമാക്കി.ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്കും ഭീകര വാദത്തിനുമെതിരെ കൃത്യമായ നിലപാടു സ്വീകരിക്കാന്‍ ഒഐസി സാംസ്‌കാരിക വിനിമയ മന്ത്രിമാരുടെ യോഗത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഇറാഖ് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ഖാലിദ് അല്‍ തയ്യാര്‍ പറയുകയുണ്ടായി.
Post Your Comments