കൊച്ചി: കൊച്ചിയില്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നിശാപാർട്ടികൾക്കും മറ്റും ഷാഡോ പോലീസിന്റെ നിരീക്ഷണം ഉണ്ടാവും. കുറ്റകൃത്യങ്ങള്‍ തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണം.കഴിഞ്ഞ വര്‍ഷം പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു.
കൊച്ചിയില്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്നു പരാതികൾ ഉണ്ട്.കുടുംബമായി വരുന്നവർക്കും പാർട്ടികളിൽ പങ്കെടുക്കാൻ ഉള്ള അവസരം ഒരുക്കും. ഇതിന്റെ മുന്നോടിയായി ഹോട്ടൽ മാനേജുമെന്റുകളുമായി ഡി സി പി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
ആഘോഷം റോഡിലോ, മറ്റുള്ളവര്‍ക്ക് അപകടകരമാകുന്ന വിധത്തിലോ നടത്തുന്നത് കർശനമായി വിലക്കുന്നുണ്ട്.പോലീസിന്റെ നിബന്ധന മറികടന്നാല്‍ ഹോട്ടല്‍ മാനേജര്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെയും കേസെടുക്കും . ഈ തീരുമാനങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച യോഗം ചേരാനാണ് തീരുമാനം.
Post Your Comments