പത്തനംതിട്ട: ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് പോലീസ് നിര്‍ദേശം പാലിച്ചില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.ശബരിമലയില്‍ തിക്കിലും തിരക്കിലും ഭക്തര്‍ക്ക് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം.കമ്പിവേലികള്‍ ബലപ്പെടുത്താന്‍ ദക്ഷിണമേഖലാ എഡിജിപി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് നടപ്പിലാക്കിയില്ലെന്നും ബെഹ്റ കുറ്റപ്പെടുത്തി.
എന്നാൽ സംഭവസ്ഥലത്ത് മാത്രം ഒൻപതു പോലീസുകാര്‍ ഉണ്ടായിരുന്നെന്നും അപകടമുണ്ടായ ഉടന്‍ ആവശ്യമായ സേവനം എത്തിയെന്നും ഐജി ശ്രീജിത്ത് വ്യക്തമാക്കി.ഭക്തര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.സന്നിധാനത്ത് ആവശ്യത്തിന് പോലീസുകാരെ നിയോഗിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലാക്കി ഡിജിപി ഐ ജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments