
തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫംഗങ്ങൾക്ക് അച്ചടക്ക മാർഗരേഖയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈകൊണ്ടത് .
പേഴ്‌സണൽ സ്റ്റാഫിനുള്ള പ്രധാന നിർദേശങ്ങൾ ഇവയൊക്കെയാണ് . ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് മറ്റുവകുപ്പുകളിൽ ഇടപെടരുത്. കൂടാതെ രാഷ്ട്രീയാടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ പാടില്ല. വ്യക്തി വിരോധമോ രാഷ്ട്രീയ വിരോധമോ പ്രതിഫലിക്കാത്ത നിലപാടുകൾ വേണം സ്വീകരിക്കാൻ. ന്യായമാണെങ്കിൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കണം. കൂടാതെ പാരിതോഷികങ്ങൾ സ്വീകരിക്കരുത്. മാത്രമല്ല ഓഫിസിൽ കൃത്യനിഷ്ഠ പാലിക്കണം. ഓഫിസിലില്ലാത്തപ്പോൾ എവിടെയാണെന്ന് അറിയിക്കുകയും വേണം.
Post Your Comments