ദുബായ്• അറബ് രാജ്യങ്ങളിലെ ഭരണാധികാരികളില്‍ ഏറ്റവും ജനപ്രീയനാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം. ജനങ്ങളോടുള്ള ഇടപെടലും സൗമ്യതയും വിനയവും കാര്യക്ഷമതയുമാണ് ഇദ്ദേഹത്തെ മറ്റു ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ എളിമയോടെയുള്ള പെരുമാറ്റം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
മരുഭൂമിയിലെ അജ്ഞാത സ്ഥലത്ത് ഷെയ്ഖ് മൊഹമ്മദ് ഭക്ഷണം പാകം ചെയ്യുന്ന ചിത്രമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അവധിയാഘോഷിക്കാനായി കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു ഇത്. ദുബായ് രാജകുമാരനായ ഹംദാനാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സ്ഥലം ഏതാണെന്ന് വ്യക്തമല്ല. നിരവധിപേര്‍ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.
Post Your Comments