മലപ്പുറം: പെണ്‍കുട്ടി ബൈക്കില്‍ യാത്ര ചെയ്തത് ഇഷ്ടമാകാതെ അയൽവാസി കുട്ടിയുടെ കാലു തല്ലിയൊടിച്ചതായി പരാതി.സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റെജീനയാണ് അയല്ക്കാരന്റെ മര്‍ദ്ദനത്തിന് ഇരയായത്.റെജീന സ്കൂട്ടര്‍ വാങ്ങിയതു മുതല്‍ അയൽവാസിയായ കുഞ്ഞു മുഹമ്മദില്‍ നിന്നും ഭീഷണിയുണ്ടായതായി റെജീന പറയുന്നു.
ന്യൂസ് മിനുട്ടാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു പെണ്‍കുട്ടി ആയതു കൊണ്ട് അയാളുടെ മുന്നിലൂടെ സ്കൂട്ടര്‍ ഓടിക്കരുതെന്ന് തന്നോട് ഭീഷിണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. അയല്‍പ്പക്കക്കാരനും മകനും ചേർന്ന് വാക്കേറ്റത്തിൽ ഏർപ്പെടുകയും കൊടുത്ത കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും സമ്മതിക്കാതിരുന്നപ്പോൾ സ്കൂട്ടർ തള്ളി മറിച്ചിടുകയും മർദ്ദിക്കുകയുമായിരുന്നെന്നാണ് പെൺകുട്ടി പരാതിപ്പെട്ടിരിക്കുന്നത്.പെണ്‍കുട്ടി തന്നെയാണ് പരാതിയുമായി ആശുപത്രിയില്‍ കഴിയുന്നത്.
Post Your Comments