തിരുവനന്തപുരം : ദേശീയ,സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാന ബിവറേജസ് കോര്പ്പറേഷന് പാലിച്ച് തുടങ്ങി. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ കൊടുവായൂരിലെ വില്പനശാല സംസ്ഥാന പാതയോരത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലേക്ക് മാറ്റി സ്ഥാപിച്ചു.
സംസ്ഥാന പാതകളിൽ ഉള്ള 135 ബിവറേജസ് ഔട്ട്ലെറ്റുകള് ജനുവരി അവസാനത്തോടെ മാറ്റി സ്ഥാപിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വില്പനശാലയുടെ കണക്കെടുക്കുമ്പോൾഏറെയും തിരുവനന്തപുരം ജില്ലയിലാണ് മാറ്റേണ്ട മദ്യ ശാലകൾ സ്ഥിതി ചെയുന്നത്. കെട്ടിടങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഉടനടി മദ്യശാലകൾ മാറ്റുമെന്ന് ബിവറേജസ് കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു.
മദ്യശാലകളുടെ ആകെ കണക്കെടുക്കുമ്പോൾ ബിവറേജസ് കോര്പ്പറേഷന് മാത്രം 270-ഉം, കണ്‍സ്യൂമര്‍ഫെഡിന് 39-ഉം മദ്യവില്പനശാലകളാണുള്ളത്. എന്നാൽ കണ്‍സ്യൂമര്‍ഫെഡിന്റെ 27 വില്പനശാലകള് മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും, കോടതിവിധിക്കെതിരെ അപ്പീല്‍ പോകണോ എന്നകാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷമേ നിലപാടെടുക്കൂ എന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതർ പറഞ്ഞു.
സംസ്ഥാനസര്‍ക്കാര്‍ കക്ഷിയായിരുന്നില്ലെങ്കിലും സുപ്രീംകോടതി കേസിലെ വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന പശ്ചാത്തലത്തിലാണ് വില്പനശാലകള് മാറ്റാന്‍ തുടങ്ങിയത്. തമിഴ്നാട്ടിലെ ചില്ലറ മദ്യവില്‍പനകേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സുപ്രീംകോടതിയുടെ വിധിക്കിടയാക്കിയത്.
Post Your Comments