ഹരിപ്പാട് : പുത്തന്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പുത്തന്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഓണ്‍ലൈനിലെടുത്താല്‍ ഇപ്പോള്‍ വന്‍ ലാഭം. പുതിയ വണ്ടിക്ക് മാത്രമാണ് ആനുകൂല്യം. നിലവിലെ പോളിസി പുതുക്കുമ്പോള്‍ ഈ ആനുകൂല്യമില്ല. പ്രീമിയം തുകയുടെ 10 മുതല്‍ 40 ശതമാനം വരെ കുറവ് ലഭിക്കും. ഓണ്‍ലൈന്‍ പണമിടപാട് ജനകീയമാക്കാന്‍, ഇന്‍ഷുറന്‍സ് പോളിസികളില്‍ കേന്ദ്രം 10 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വണ്ടിക്ക് പരമാവധി 2,000 രൂപ വരെ ഇങ്ങനെ കിട്ടും. ഇതിനൊപ്പം പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന അധിക ആനുകൂല്യവും ചേരുമ്പോള്‍ ലാഭം പ്രീമിയത്തിന്റെ 40 ശതമാനത്തിലെത്തും.
നെറ്റ് ബാങ്കിങ് വഴിയോ കാര്‍ഡ് മുഖാന്തരമോ പണമടയ്ക്കുക. മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കാം. അപ്പോള്‍ തന്നെ പോളിസിയുടെ പ്രിന്റ് കിട്ടും. വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈ പ്രിന്റ് കൊടുത്താല്‍ മതി. ഒരു കോപ്പി വണ്ടിയിലും സൂക്ഷിക്കാം. പുതിയ വണ്ടിയുടെ എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവ ഡീലറില്‍ നിന്ന് വാങ്ങിവയ്ക്കുക. എ.ടി.എം. കാര്‍ഡും കൈയില്‍ കരുതി നേരെ ഓണ്‍ലൈനില്‍ കയറുക. അഞ്ച് മിനിറ്റുകൊണ്ട് പോളിസി റെഡി. യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ, ഓറിയന്റല്‍, നാഷണല്‍ എന്നീ പൊതുമേഖലാ കമ്പനികളില്‍ മാത്രമാണ് ഈ ആനുകൂല്യം.
സാധാരണ പോളിസികള്‍ക്കുള്ള എല്ലാ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ഡിസ്‌കൗണ്ട് നിരക്കില്‍ കിട്ടുന്ന പോളിസിക്കുമുണ്ടാകും. ചെയ്യേണ്ടത് ഇത്രമാത്രം കമ്പനികളുടെ വെബ്സൈറ്റില്‍ പുതിയ പോളിസിയുടെ ഭാഗം ക്ലിക്ക് ചെയ്യണം. വണ്ടിഉടമയുടെ വിലാസവും വാഹനത്തിന്റെ എന്‍ജിന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണം. വണ്ടിയുടെ മോഡല്‍ മാത്രം കൊടുത്താല്‍ മതി. വിലയും അനുബന്ധവിവരങ്ങളുമെല്ലാം സൈറ്റില്‍ കിട്ടും. നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.
Post Your Comments