Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
India

ശിവജി സ്മാരകം : പ്രധാനമന്ത്രി തറക്കല്ലിട്ടു

മുംബൈ : മുംബൈ തീരത്ത് നിന്ന് ഒന്നരകിലോമറ്റീര്‍ അകലെ അറബിക്കടലിൽ നിര്‍മ്മിക്കുന്ന ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറകല്ലിട്ടു. 3600 കോടി രൂപ ചെലവിട്ടാണ് സ്മാരകം നിർമ്മിക്കുന്നത്. ഇതോടൊപ്പം ഹോവര്‍ക്രാഫ്റ്റില്‍ സ്മാരകം സ്ഥാപിക്കുന്ന ഭാഗത്ത് മോദി എത്തി ജലപൂജയിലും പങ്കെടുത്തു.

രാജ്യത്തെ ഏറ്റവും വലിയ സ്മാരകം മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാരകമാണ് നിര്‍മ്മിക്കുന്നതെന്നും, ഇങ്ങനെയൊരു സ്മാരകത്തിന്റെ നിര്‍മാണം സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറയുന്നതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ വിജയവും പ്രതിമയ്ക്ക് പിന്നില്‍ ബി.ജെ.പി കണക്കുകൂട്ടുന്നു.

15 ഹെക്ടര്‍ സ്ഥലത്ത് 210 മീറ്റര്‍ ഉയരത്തിലായിരിക്കും പ്രതിമ നിർമ്മിക്കുക. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈയിലെത്തി മോദി മഹാരാഷ് ട്രയ്ക്കായി നിരവധി വികസന പദ്ധതികളും പ്രഖ്യാപിക്കും. പതല്‍ഗംഗയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാനേജ്മെന്റിന്റെ പുതുതായി നിര്‍മിച്ച കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മുംബൈ- പുണെ മെട്രോ റെയിലിനും തറക്കല്ലിടും. തുടര്‍ന്ന് സബര്‍ബന്‍ ബന്ദ്രയില്‍ പ്രധാനമന്ത്രി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.

മഹാരാഷ്ട്ര സര്‍ക്കാര്‍ വന്‍ തുക ചെലവിട്ട് പ്രതിമ സ്ഥാപിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തങ്ങളുടെ ജീവിതമാര്‍ഗത്തിന് തിരിച്ചടിയാകും പ്രതിമ സ്ഥാപിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button