പത്തനംതിട്ട: ശബരിമലയിൽ രോഗിയെ രക്ഷിക്കാന്‍ വെന്റിലേറ്റര്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സ്ട്രെച്ചറില്‍ കൊണ്ടുവന്ന് അസാധാരണമായ രക്ഷാപ്രവർത്തനം. അപ്പാച്ചിമേട്ടിൽ വെച്ച് ഹൃദയാഘാതം വന്ന രണ്ടുപേരെയാണ് ഇത്തരത്തിൽ രക്ഷിച്ചത്.
അപ്പാച്ചിമേട്ടിൽ വെച്ച് തന്നെ രണ്ട് സ്ട്രെച്ചറുകള്‍ ചേർത്ത് വെക്കുകയും അതിൽ ഒന്നിൽ രോഗിയെയും മറ്റൊന്നിൽ വെന്റിലേറ്ററും ഓക്സിജന്‍ സിലിണ്ടറും വെച്ചു. രോഗിയെ ഇതുമായി ബന്ധിപ്പിച്ച ശേഷം ആറുപേര്‍ ചുമന്ന് താഴെ പമ്പയില്‍ കൊണ്ടുവന്നു. ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത് ശബരിമലയിൽ ആദ്യമായാണ്. രണ്ട് രോഗികളെയും രക്ഷിക്കാനായെന്ന് പമ്പ അയ്യപ്പസേവാസംഘം അറിയിച്ചു. തിരക്കിലൂടെ ഒരേസമയം രണ്ട് സ്ട്രെച്ചറുകള്‍ സമാന്തരമായി താഴെക്ക് കൊണ്ടുവരിക എന്നത് ശ്രമകരമായിരുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ നിറഞ്ഞ മനസോടെ സമ്മതം മൂളിയതോടെയാണ് രക്ഷാപ്രവർത്തനം വിജയകരമായത്.
Post Your Comments