ന്യൂഡൽഹി: പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികളിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു.പുതിയ നിര്‍ദ്ദേശ പ്രകാരം , പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന സന്ന്യാസികള്‍ക്ക് മാതാപിതാക്കളുടെ സ്ഥാനത്ത് മതാചാര്യന്മാരുടേയോ ഗുരുക്കളുടെയോ പേര് നല്‍കാം.എന്നാല്‍ ആധാര്‍, പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഒരു ഔദ്യോഗിക രേഖകളില്ലെങ്കിലും മാതാപിതാക്കളുടെ കോളത്തില്‍ ഗുരുവിന്റെയോ, മതാചാര്യന്റെയോ പേരുണ്ടാകണം. പാസ്‌പോര്‍ട്ട് അപേക്ഷാ വേളയില്‍ സന്ന്യാസികള്‍ നല്‍കിയ പരാതിയിന്മേലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിർദ്ദേശം വന്നിരിക്കുന്നത്.
പാസ്‌പോര്‍ട്ട് ആപ്ലിക്കേഷനിൽ ഇനി മാതാപിതാക്കളില്‍ ഇരുവരുടെയും പേര് നല്‍കണമെന്ന് ഇനി നിര്‍ബന്ധമില്ല. അപേക്ഷകന്‍ മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം നൽകിയാൽ മതിയാകും.കൂടാതെ, ഇനി മുതല്‍ ഡിവോഴ്‌സായ അപേക്ഷകര്‍ക്ക് തങ്ങളുടെ പങ്കാളിയുടെ പേര് പോലും പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല .അതോടൊപ്പം പാസ്‌പോര്‍ട്ട് അപേക്ഷ വേളയില്‍ ജനന തീയതി തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.
Post Your Comments