NewsLife Style

രണ്ടായിരത്തി പതിനേഴിലെ ന്യൂമറോളജി ഫലം അറിയാം

 നമ്മളിൽ പലരും ന്യൂമറോളജിയിൽ വിശ്വസിക്കുന്നവരാണ്.   രണ്ടായിരത്തി പതിനാറ് അവസാനിക്കാറായി.അതോടെ ഇനി രണ്ടായിരത്തി പതിനേഴിലെ ന്യൂമറോളജി ഫലം അറിയാൻ കാത്തിരിക്കുകയാണ് ന്യൂമറോളജിയിൽ വിശ്വസിക്കുന്നവർ.ഭാഗ്യ ന 1, 10, 19, 28 തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യനമ്പറാണ് ഒന്ന്. നേതൃത്വം രക്തത്തിലലിഞ്ഞവരാണ് ഇക്കൂട്ടര്‍. പങ്കാളികളുടെ മേക്‍ മേല്‍ക്കൈ ഉള്ളവരാണിവര്‍. നന്നായി അറിയാവുന്നവര്‍ക്കേ ഇവരെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയൂ. കൂടെക്കൂട്ടുന്ന പങ്കാളിയുടെ മനോഭാവം ഏറെ നിര്‍ണായകമാവും വരും വര്‍ഷത്തില്‍.ഭാഗ്യ നമ്പര്‍ രണ്ടെങ്കില്‍, 2,11, 20, 29 തീയതികളില്‍ ജനിച്ചവരാണ് ഇക്കൂട്ടര്‍.ഇവർ വികാരജീവികളും വിഷാദ തത്പരരുമായിരിക്കും.ശാരീരിക തലത്തേക്കാള്‍ സ്പിരിച്വല്‍ ലെവലില്‍ പങ്കാളിയുമായി കണക്ട് ചെയ്യാനാണ് ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നത്. സോള്‍മേറ്റിനെ തിരയുമ്പോള്‍ നിങ്ങളുമായി കണക്ട് ചെയ്യുന്ന, നിങ്ങളെ മനസ്സിലാക്കുന്ന, നിങ്ങലുടെ നല്ല ചങ്ങാതിയാവാന്‍ കഴിയുന്നവരാവുന്നതാണ് നല്ലത്.

  3, 12, 21, 30 തീയതികളില്‍ ജനിച്ചവവരുടെ ഭാഗ്യ നമ്പറാണ് മൂന്ന് .ഇവർ ഭയമില്ലാത്തവരും വ്യക്തമായ ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യുന്നവരുമാണ് . ഹൃദയത്തിന്‍റെ തീരുമാനങ്ങള്‍ പിന്തുടരുന്നവര്‍. സ്നേഹത്തിനായി പിടിവാശികള്‍ മറക്കാന്‍ തയ്യാറാവുന്ന ഇക്കൂട്ടര്‍ അര്‍ഹിക്കുന്ന കരങ്ങളിലാണെങ്കില്‍ ഉയര്‍ച്ചകള്‍ നേടും.ഭാഗ്യനമ്പര്‍ നാലാണെങ്കിൽ 4,13,22,31 ദിവസങ്ങളില്‍ ജനിച്ചവര്‍ ആയിരിക്കും.പ്രണയ തത്പരര്‍ ആയിരിക്കും.പല താത്കാലിക ബന്ധങ്ങളില്‍ ചെന്നു ചാടി യഥാര്‍ത്ഥ പ്രണയത്തെ കണ്ടെത്താന്‍ പരാജയപ്പെടുന്നവര്‍. മറ്റ് പല ഹ്രസ്വ ബന്ധങ്ങളുണ്ടായേക്കാമെങ്കിലും പങ്കാളിയെ പൂര്‍ണമായി വിട്ടുകളയാന്‍ ഇക്കൂട്ടര്‍ക്കാവില്ല.ഭാഗ്യനമ്പര്‍ അഞ്ചെങ്കില്‍ 5,14,23 തീയതികളില്‍ ജനിച്ചവര്‍ആയിരിക്കും.പരീക്ഷണങ്ങളും വ്യത്യസ്തതയും ഏറെ ഇഷ്ടപ്പെടുന്നവരാണിവര്‍. വളരെ ആക്ടീവായ ഊര്‍ജ്ജസ്വലരായ പങ്കാളിയാണ് ഇവര്‍ക്ക് അനുയോജ്യം.ഭാഗ്യ നമ്പര്‍ 6 എങ്കില്‍ 6, 15, 24 തീയതികളില്‍ ജനിച്ച ഇക്കൂട്ടര്‍ മറ്റുള്ളവര്‍ക്കായി ജീവന്‍ കളയാനും മടിയില്ലാത്തവരാണ്. ഏവരും ഇഷ്ടപ്പെട്ടു പോകുന്ന സ്വഭാവമാണ് ഇവരുടേത്.ഭാഗ്യ നമ്പര്‍ 7 എങ്കില്‍ ,7,16,25 ദിവസങ്ങളില്‍ ജനിച്ച ഇക്കൂട്ടര്‍ സ്വപ്ന ജീവികളും ഏറെ ചിന്തിച്ച് കൂട്ടുന്നവരുമാണ്. പങ്കാളി വളരെ പെര്‍ഫെക്ട് ആവണമെന്ന് ചിന്തിക്കുന്ന ഇവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം ചിന്തകള്‍ മൂലം ബുദ്ധിമുട്ടാറുണ്ട്. ആരും പെര്‍ഫെക്ട് അല്ല എന്ന് മനസ്സിലാക്കിയാല്‍ കുറേ ഒക്കെ പ്രശ്നങ്ങള്‍ അവസാനിക്കും. ഭാഗ്യനമ്പര്‍ 8 ൽ വിശ്വസിക്കുന്നവരാണെങ്കിൽ 8, 17, 26 തീയതികളില്‍ ജനിച്ചവരായിരിക്കും. ഇവര്‍ പല പ്രതീക്ഷകളും വെച്ചു പുലര്‍ത്തി നിരാശരാകുന്ന വിഭാഗത്തിലാണ്. പ്രണയത്തില്‍ നിന്ന് ഇവര്‍ ആഗ്രഹിക്കുന്നതൊന്നും ഇക്കൂട്ടര്‍ക്ക് തിരിച്ചു കിട്ടാറില്ല.നമ്പര്‍ 9 ആണെങ്കിൽ 9,18, 27 തീയതികളില്‍ ജനിച്ച ഇക്കൂട്ടര്‍ വളരെ എളുപ്പത്തില്‍ സങ്കടപ്പെടുന്നവരാണ്. പങ്കാളിയുമായുള്ള മനപ്പൊരുത്തം നിലനിര്‍ത്താന്‍ കുറേയധികം വിട്ടു വീഴ്ച്ചകള്‍ ചെയ്യേണ്ടി വരും. മനക്കരുത്തോടെ മുന്നോട്ട് പോയാല്‍ വിജയം ഉറപ്പ്.

shortlink

Related Articles

Post Your Comments


Back to top button