KeralaNewsIndiaInternationalGulf

സംസ്ഥാനത്തേക്ക് കോടിക്കണക്കിന് രൂപയുടെ പാകിസ്താന്‍ നിര്‍മിത ഇന്ത്യന്‍ വ്യാജ കറന്‍സി കടത്തി- മൽസ്യത്തൊഴിലാളികൾ പ്രതികൾ

 

മലപ്പുറം കോട്ടയ്ക്കല്‍സ്വദേശി അബ്ദുള്‍സലാം(45) എന്ന പൊടി സലാമിനെ ഇന്നലെ ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിൽ അറസ്റ് ചെയ്തതോടെ കൂടുതൽ പ്രതികളെ കണ്ടെത്തി.കേരളത്തിലെ നിരവധി ഹവാലസംഘങ്ങള്‍ക്ക് പാകിസ്താന്‍നിര്‍മിത ഇന്ത്യന്‍ വ്യാജ കറന്‍സി നല്‍കിയതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.സൗദി നാട് കടത്തിയ പ്രതി ആയിരുന്നു മലയാളിയായ അബ്ദുൽ സലാം. എൻ ഐ എ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2014 മുതല്‍ എന്‍.ഐ.എ അന്വേഷിക്കുന്ന കുറ്റവാളിയാണ് ഇയാള്‍.സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍വഴിയും ശ്രീലങ്കയില്‍നിന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയും രാജ്യത്ത് കള്ളനോട്ടെത്തിച്ചതായി ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുടെ സഹായത്തോടെയായിരുന്നു നോട്ടിടപാടുകൾ.

സൗദി അറേബ്യയില്‍ ഒളിച്ചുകഴിഞ്ഞിരുന്ന ഇയാളെ ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് സൗദി സര്‍ക്കാര്‍ രാജ്യത്തുനിന്ന് പുറത്താക്കിയത്.സലാം പിടിയിലായതോടെ സംസ്ഥാനത്തെ വന്‍ ഹവാല മാഫിയയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍.ഐ.എ. കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button