തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി വിധിയെ നിയമപരമായി നേരിടുമെന്നും രാജി വെക്കില്ലെന്നും മന്ത്രി എം.എം മണി. മന്ത്രിസ്ഥാനവും കേസും തമ്മില്‍ ബന്ധമില്ല. ഓരോ ജഡ്ജിമാരും നിയമം വ്യാഖ്യാനിക്കുന്നതിലെ പ്രശ്‌നമാണ്. പ്രതിപക്ഷം ആവശ്യപ്പെട്ടെന്ന് കരുതി രാജിവെക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വേറെ പണിയൊന്നുമില്ലേ, അതിനുവച്ച വെള്ളം അങ്ങ് വാങ്ങിവച്ചാല്‍ മതിയെന്നായിരുന്നു മണിയുടെ പ്രതികരണം.
അതേസമയം എം.എം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും എംഎം മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Post Your Comments