ഇസ്ലാമാബാദ്•കടം വാങ്ങിയ പണം തിരികെ നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കടക്കാരന്റെ പതിനാലുകാരിയായ മകളെ പലിശക്കാരന്‍ പിടിച്ചുകൊണ്ടുപോയി മതംമാറ്റി ഭാര്യയാക്കി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ജീവ്തി എന്ന പതിനാലുകാരിയായ ഹിന്ദു പെണ്‍കുട്ടിയ്ക്കാണ് ഈ ദുര്‍ഗതി നേരിടേണ്ടി വന്നത്.
ജീവ്തിയുടെ പിതാവ് പലിശക്കാരനില്‍ നിന്നും 30,000 രൂപ കടം വാങ്ങിയിരുന്നു. ഒടുവില്‍ പലിശയും ചേര്‍ത്ത് കടം 67,000 രൂപയായപ്പോഴാണ് പലിശക്കാരന്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. അച്ഛനും അമ്മയ്ക്കും ഒപ്പം കിടന്നുറങ്ങുമ്പോൾ രാത്രിയിൽ ജീവ്തിയെ പിടിച്ചുകൊണ്ട് പോകുകയായിരുന്നു. പുലർച്ചെ നോക്കിയപ്പോൾ പെൺകുട്ടിയെ കാണാനില്ലായിരുനു. പിടിച്ചു കൊണ്ടുപോയയാൾ മതം മാറ്റിയ ശേഷം രണ്ടാംഭാര്യയായി ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ട്. മതം മാറിയതിനാൽ ഇനി അവളെ തിരിച്ചുകിട്ടില്ലെന്ന് അയാൾ പറഞ്ഞെന്നും ജീവ്തിയുടെ മാതാവ് പറഞ്ഞു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.
പാകിസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന പാകിസ്ഥാനിലെ ഹിന്ദു സമൂഹം ചെറിയ തുകകൾ കടം വാങ്ങി ഒടുവില്‍ പലിശ കേറി മുടിയുമ്പോൾ അവരുടെ പെൺമക്കളെ പലിശക്കാർ പിടിച്ചു കൊണ്ടുപോകുകയാണ്. അവരെ പിന്നീട് വേശ്യാവൃത്തിക്കും മറ്റും ഉപയോഗിച്ച് പണസമ്പാദനം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കടം വാങ്ങുമ്പോൾ തന്നെ പെൺമക്കളെ മാതാപിതാക്കൾ വാഗ്ദാനം ചെയ്യുന്ന സംഭവങ്ങളുമുണ്ട്. സുന്ദരികളും ചെറുപ്പക്കാരികളും വഴക്കമുള്ളവരുമായ പെൺകുട്ടികളെയാണ് ഇക്കാര്യത്തിൽ പുരുഷന്മാർ തെരഞ്ഞെടുക്കുന്നതും. ആഗോള സർവേ പ്രകാരം പാകിസ്ഥാനില്‍ 20 ലക്ഷം അടിമകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. മനുഷ്യരെ അടിമകളാക്കി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഓരോ വര്‍ഷവും ആയിരത്തിലധികം ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് പാകിസ്ഥാനില്‍ ഇത്തരത്തില്‍ അടിമകളാക്കപ്പെടുന്നത്.
Post Your Comments