ന്യൂഡല്‍ഹി : ഇന്ത്യയില്‍ നവംബര്‍ എട്ടിന് വളരെ സുപ്രധാനമായ ഒരു തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ടത്. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കലിനു പിന്നില്‍ കള്ളപ്പണക്കാരെ പൂട്ടിക്കുക, രാജ്യത്ത് നിന്ന് കള്ളപ്പണത്തെ തുടച്ചു മാറ്റുക എന്നീ ഉദ്ദേശ്യങ്ങളായിരുന്നു. ഇതോടെ രാജ്യത്തെ രാഷ്ട്രീയക്കാരും ബിസിനസ്സുകാരും കള്ളപ്പണം വെളുപ്പിച്ചതിന് അറസ്റ്റിലാകുകയും ചെയ്തു. എന്നാല്‍ ഇതിന് ഏറ്റവും അധികം എതിര്‍പ്പ് ഉയര്‍ത്തിയത് കോണ്‍ഗ്രസ് ആയിരുന്നു. മാത്രമല്ല കോണ്‍ഗ്രസ് കള്ളപ്പണക്കാരെ സംരക്ഷിക്കുന്നു എന്നതിനുള്ള തെളിവുകളും ഒരോ ദിവസവും പുറത്തു വരുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം കള്ളപ്പണത്തിന്റെ രേരില്‍ അറസ്റ്റിലായ വ്യവസായി ശേഖര്‍ റെഡ്ഡിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ആണെന്ന യാഥാര്‍ത്ഥ്യമാണ്.
.
Post Your Comments