NewsIndia

കറൻസി ക്ഷാമം പരിഹരിക്കുന്നതിനായി 500 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് മൂന്നിരട്ടിയാക്കി

ഡൽഹി : രാജ്യത്ത് പുതിയതായിറക്കിയ 500 രൂപയുടെ കറൻസി പ്രിന്റ് ചെയ്യുന്നത് മൂന്നു മടങ്ങായി വർദ്ധിപ്പിച്ചു. കറൻസി ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണിത്. നാസിക്കിലെ കറൻസി നോട്ട് പ്രസ്സ് (സി.എൻ.പി) ആണ് പുതിയ 500 രൂപയുടെ കറൻസികൾ പ്രിന്റ് ചെയ്യുന്നത്.വിവിധ മൂല്യങ്ങളിലായി 19 മില്ല്യൺ കറൻസികളാണ് സി.എൻ.പി ഓരോ ദിവസവും പ്രിന്റ് ചെയ്യുന്നത്. പ്രതിദിനം 3.5 മില്ല്യൺ കറൻസികൾ എന്നതിൽ നിന്നും ഇത് 10 മില്ല്യൺ നോട്ടുകൾ ആക്കി ഉയർത്തി.

ജനുവരി 31ഓടെ 800 മില്ല്യൺ നോട്ടുകൾ കൂടി പ്രിന്റ് ചെയ്ത് റിസർവ്വ് ബാങ്കിലെത്തിക്കാൻ സാധിക്കുമെന്നാണ് സി.എൻ.പി കണക്കു കൂട്ടുന്നത്. രാജ്യത്താകമാനം നാലു കറൻസി പ്രിന്റിംഗ് പ്രസ്സുകൾ മാത്രമാണുളളത്. ഇതിൽ രണ്ടെണ്ണം റിസർവ്വ് ബാങ്കിന്റേതാണ്. രണ്ടെണ്ണം സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെതും . പതിനൊന്നു മണിക്കൂറുകളുളള ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന ഈ പ്രസ്സുകൾ വിശ്രമമില്ലാതെയാണ് പ്രവർത്തനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button