കൊച്ചി: സ്വന്തം നാട്ടിൽ മാതൃഭാഷയായ മലയാളം സംസാരിച്ചതിന്റെ പേരിൽ കുട്ടിക്ക് ശിക്ഷ.മലയാളം സംസാരിച്ചതിന്റെ പേരില്‍ അഞ്ചാംക്ലാസ്സുകാരനായ കുട്ടിയെക്കൊണ്ട് ക്ലാസ് ടീച്ചര്‍ ഇംപോസ്സിഷന്‍ എഴുതിക്കുകയായിരിന്നു.ഒന്നും രണ്ടും തവണയല്ല അല്ല 50 തവണയാണ് കുട്ടിക്ക് ഇംപോസ്സിഷന്‍ എഴുതേണ്ടി വന്നത്. ഇനി മലയാളത്തില്‍ സംസാരിക്കില്ല എന്നതായിരുന്നു ഇംപോസ്സിഷന്‍ വാചകം. എറണാകുളം ഇടപ്പള്ളിയിലെ സിബിഎസ്‌സി സ്‌കൂളിലാണ് ` മാതൃകാശിക്ഷ നടപ്പിലാക്കിയത്.
കുട്ടികള്‍ കളിക്കുന്നതിനിടെയാണ് മലയാളം സംസാരിച്ചത്.കളിക്കിടെ വീഴാന്‍ പോയപ്പോള്‍ അയ്യോ അമ്മേ എന്ന് വിളിച്ചതാണ് കുട്ടി ചെയ്ത തെറ്റ്.ഇത് കേട്ട ക്ലാസ്സിലെ തന്നെ മറ്റൊരു കുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് ക്ലാസ്സ് ടീച്ചര്‍ ഇംപോസ്സിഷന്‍ എഴുതിക്കുകയായിരുന്നു.സ്‌കൂള്‍ സമയത്ത് മലയാളത്തില്‍ സംസാരിക്കുന്നതിന് സ്‌കൂളില്‍ വിലക്ക് ഉണ്ടെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.മലയാളം സംസാരിക്കുന്ന കുട്ടികളെ ഡി-മെറിറ്റ് ചെയ്യുന്ന ഏര്‍പ്പാടും സ്കൂളിൽ നിലനിൽക്കുന്നുണ്ട്.മലയാളം മാതൃഭാഷയായ നാട്ടില്‍ മലയാളം സംസാരിക്കുന്നതിന് കുട്ടികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവർ അറിയണമെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.
Post Your Comments