സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് നികുതി ഏർപ്പെടുത്താൻ നിർദേശം. പ്രവാസി ജോലിക്കാര്‍ക്ക് പ്രതിമാസം നൂറ് റിയാല്‍ മുതല്‍ 700 റിയാല്‍ വരെയും ആശ്രിത വീസയിലുള്ളവര്‍ക്ക് പ്രതിമാസം 200 മുതല്‍ 400 റിയാല്‍ വരെയുമാണ് നികുതി ഏർപ്പെടുത്തുക.
സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നികുതി ഏർപ്പെടുത്തുന്നത്. അതേസമയം സ്വദേശികളെ കൂടുതൽ നിയമിക്കുന്ന കമ്പനികൾക്ക് നികുതിയിൽ നിന്ന് ഇളവുണ്ടാകും. എന്നാൽ വിദേശികൾക്ക് നികുതി ചുമത്താൻ തീരുമാനിച്ചിട്ടില്ലെന്നും ഒരു നിർദേശം വെച്ചിട്ടുള്ളതെന്നും സൗദി ധനകാര്യമന്ത്രി ഇബ്രാഹിം അൽ അസഫ് പറഞ്ഞു. നിയമം വ്യക്തമായി പഠിച്ച ശേഷം മാത്രമേ മുന്നോട്ട് പോകൂ എന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments