ന്യൂഡല്‍ഹി: വര്‍ധിച്ച് വരുന്ന വാഹന പെരുപ്പവും ഗതാഗത കുരുക്കും കണക്കിലെടുത്ത് വാഹന രജിസ്‌ട്രേഷന്‍ നിയമത്തില്‍ അഴിച്ചു പണി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകൊടുക്കുകയുള്ളൂവെന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷിംല മുനിസിപ്പാലിറ്റിയില്‍ വാഹന രജിസ്‌ട്രേഷന്‍ പാര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി 2015 ല്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് രാജ്യത്തുടനീളമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ പ്രധാനമായും നഗരപ്രദേശങ്ങളിലെ ഫ്‌ളാറ്റുകള്‍ക്കും, കെട്ടിടങ്ങള്‍ക്കുമെല്ലാം കീഴെ റോഡ് സൈഡില്‍ വാഹനം നിര്‍ത്തിയിട്ട് ഗതാഗത കുരുക്കുണ്ടാക്കുന്നത് പൂര്‍ണമായും തടയാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്.
Post Your Comments