മനാമ: ബഹ്റിനില്‍ പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ചു. രാജന് പി ജോണ്‍(42) ആണ് മരണപ്പെട്ടത്. ഗുദൈബിയ യൂണിവേഴ്സല്‍ ഫുഡ് സെന്ററിന് സമീപത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ പതിവ് സമയത്ത് ഉണരാതെ കണ്ടപ്പോള്‍ ഭാര്യ മഞ്ജു എഴുന്നേല്‍പ്പിക്കാന്‍ പോയപ്പോഴാണ് സംഭവം കണ്ടത്.
അബോധാവസ്ഥയില്‍ ആണെന്ന് കരുതി ബിഡിഎഫ് ആശുപത്രിയില്‍ നഴ്സ് ആയ മഞ്ജു ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്കി. എന്നാല്‍, ഭര്‍ത്താവ് ഉണര്‍ന്നില്ല. ഉടന്‍ തന്നെ ്ആംബുലന്സ് വിളിച്ചു വരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ക്കും ജീവന് രക്ഷിക്കാനായില്ല.
തിരുവല്ല കുന്നന്താനം പല്ലാറ്റ് വീട്ടില്‍ യോഹന്നാന്റെ മകനാണ് രാജന്. ഏഷ്യന്‍ സ്കൂളില്‍ അഞ്ചാം തരത്തിലും ഒന്നാം തരത്തിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. നോര്‍ക്ക ഹെല്‍പ്പ് ഡെസ്കിന്റെ ആഭിമുഖ്യത്തില്‍ മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്നാണ് സൂചന.
Post Your Comments