KeralaNews

കെജ്‌രിവാളിന്റെ ചിത്രം പാകിസ്ഥാൻ പതാകയുടെ പശ്ചാത്തലത്തിൽ വെച്ച് വാർത്ത നൽകി പുലിവാല് പിടിച്ച് ഏഷ്യാനെറ്റ്

 

തിരുവനന്തപുരം: കെജ്‌രിവാളിന്റെ ചിത്രംപാകിസ്ഥാൻ പതാകയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വാർത്ത നൽകിയ ഏഷ്യാനെറ്റിനെതിരെ സോഷ്യൽ മീഡിയയുടെ ആക്രമണം. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ അനുകൂല നിലപാടെടുത്ത കെജ്‌രിവാളിനെ അന്ന് സോഷ്യൽ മീഡിയയിൽ എതിർ രാഷ്ട്രീയക്കാർ ട്രോളിയ ചിത്രമാണ് ഏഷ്യാനെറ്റ് വാർത്തക്കൊപ്പം പബ്ലിഷ് ചെയ്തത്.

വൻ പ്രതിഷേധം ഉയർന്നതോടെ വാർത്തയും ചിത്രവും ഏഷ്യാനെറ്റ് പിൻവലിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ ഏഷ്യാനെറ്റിനെതിരെ വൻ പ്രതിഷേധം ആണ് ഇപ്പോഴും ഉയരുന്നത്.ഏഷ്യാനെറ്റ് മനപൂർവ്വമാണ് ഇത്തരം ഒരു വാർത്ത നൽകിയതെന്നാണ് ആരോപണം ഉന്നയിക്കുന്നവരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button