ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു. ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷാണ് പുരസ്കാരത്തിന് അര്‍ഹനായത്. ഏഴു ലക്ഷം രൂപയും വെങ്കല ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ആദിം ലാതഗുല്‍മോമേയ്, കബീര്‍ അഭിപ്രായ്, മുര്‍ഖ് ബാരോ സമാജിക് നായ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ. ബാബരേര്‍ പ്രതാന എന്നിവയാണ് പ്രധാനകൃതികള്‍.
1932 ഫെബ്രുവരി ആറ് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാംഗ്പൂരിലാണ് ശംഖ ഘോഷ് ജനിച്ചത്. പ്രസിഡന്‍സി കോളജില്‍ നിന്ന് ബിരുദവും കോല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദാന്തര ബിരുദവും നേടി. 2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ച അദ്ദേഹത്തിന് നര്‍സിങ് ദാസ് പുരസ്കാര്‍ (1977), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1977), രബീന്ദ്ര പുരസ്കാര്‍, സരസ്വതി സമ്മാന്‍, വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1999) എന്നിവ ലഭിച്ചിട്ടുണ്ട്. 1960ല്‍ എഴുത്തുകാരുടെ ശില്പശാലയില് ചേര്‍ന്ന അദ്ദേഹം 1992ല്‍ ജദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും വിരമിച്ചു.
Post Your Comments