
മാള്‍ട്ട: അക്രമികള്‍ തട്ടിക്കൊണ്ടുപോയ ലിബിയന്‍ വിമാനത്തില്‍ നിന്നും 109 പേരെ മോചിപ്പിച്ചു. സ്ത്രീകളെയും കുട്ടികളെയുമാണ് വിട്ടയച്ചത്. വിമാനത്തില്‍ 118 യാത്രക്കാരാണുള്ളത്. ആഭ്യന്തര സര്‍വീസ് നടത്തുന്ന അഫ്രീഖിയ്യ എയര്‍വെയ്സ് എ320 വിമാനമാണ് റാഞ്ചിയത്.
വിമാനം ഗ്രനേഡ് വെച്ച് തകര്‍ക്കുമെന്ന് ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു. റാഞ്ചിയ വിമാനം മാള്‍ട്ടയിലാണ് ഇറക്കിയത്. ഗദ്ദാഫി അനുകൂലികളാണ് വിമാന റാഞ്ചിയതെന്നാണ് വിവരം. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബന്ധികളെ വിട്ടയക്കാമെന്നാണ് റാഞ്ചികള്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments