തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി. സൗജന്യ നിരക്കില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര അനുവദിക്കാന്‍ സാധിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു നല്‍കി. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് പരാതി.
എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സൗജന്യ യാത്ര നിജപ്പെടുത്തണമെന്നും രാജമാണിക്യം കത്തില്‍ ആവശ്യപ്പെട്ടു. സൗജന്യ നിരക്കിലുള്ള യാത്ര കാരണം 42 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നതെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
2015 ഫെബ്രവരി മുതലാണ് സംസ്ഥാനത്ത് പ്ലസ്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്. ഇതുമൂലം ദിവസേന ഒന്നരലക്ഷം യാത്രക്കാരുടെ കുറവുണ്ടായിരുന്നുവെന്നും കെഎസ്ആര്‍ടിസി പറയുന്നു.
Post Your Comments