Kerala

സ്‌കൂളില്‍ മലയാളം പറഞ്ഞ അഞ്ചാംക്ലാസുകാരിക്ക് 50 തവണ ഇംപോസിഷന്‍

ഇടപ്പള്ളി : സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മലയാളം പറഞ്ഞ അഞ്ചാംക്ലാസുകാരിക്ക് 50 തവണ ഇംപോസിഷന്‍. ഇടപ്പള്ളി കാംപയിന്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദേവസൂര്യ എന്ന കുട്ടിക്കാണ് മലയാളം പറഞ്ഞതിന് ശിക്ഷ ലഭിച്ചതെന്നാണ് പരാതി. കസേരയില്‍ നിന്നു വീണപ്പോള്‍ കുട്ടി അയ്യോ എന്നു പറഞ്ഞു. ഇത് കേട്ട മറ്റൊരു കുട്ടിയാണ് അധ്യാപികയെ ഈ വിവരം അറിയിച്ചത്. തുടര്‍ന്ന് അധ്യാപിക ക്ലാസ്സിലെത്തി കുട്ടിക്ക് ഇംപോസിഷ്യന്‍ നല്‍കുകയായിരുന്നു. I will not talk in Malayalam എന്ന് 50 തവണ എഴുതണമെന്നായിരുന്നു ശിക്ഷ.

വിവരം കുട്ടി വീട്ടിലെത്തി മാതാപിതാക്കളെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തനിക്ക് പരാതിയില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും ശ്രദ്ധയുണ്ടാകണമെന്നും ദേവസൂര്യയുടെ പിതാവ് സുരേഷ് പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും പരാതി കിട്ടിയിട്ടില്ലെന്നും സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button