India

വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ നിയമം വരുന്നു

ന്യൂഡല്‍ഹി : വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നു. സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രം രാജ്യത്ത് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്ന പുതിയ നിയമം നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. വര്‍ദ്ധിച്ച് വരുന്ന വാഹന പെരുപ്പവും ഗതാഗത കുരുക്കും ഒഴിവാക്കാന്‍ വാഹന രജിസ്ട്രേഷന്‍ നിയമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്താനൊരുങ്ങുകയാണെന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു ഡല്‍ഹിയില്‍ പറഞ്ഞു.

ഷിംല മുനിസിപ്പാലിറ്റിയില്‍ വാഹന രജിസ്ട്രേഷന് പാര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി 2015 ല്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് രാജ്യത്തുടനീളമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ പ്രധാനമായും നഗരപ്രദേശങ്ങളിലെ ഫ്‌ളാറ്റുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും കീഴെ റോഡ് സൈഡില്‍ വാഹനം നിര്‍ത്തിയിട്ട് ഗതാഗത കുരുക്കുണ്ടാക്കുന്നത് പൂര്‍ണമായും തടയാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഈ നിയമത്തെ പറ്റി സംസാരിച്ചതായും ന്യൂഡല്‍ഹിയില്‍ ശൗചാലയ ആപ്പിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം  സംസാരിക്കുമ്പോള്‍ നായിഡു മാധ്യമങ്ങളോടു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button