NewsIndia

ചീഫ് സെക്രട്ടറിയുടെ വസതിയിൽ റെയ്‌ഡ്‌; ലക്ഷങ്ങളുടെ കള്ളപ്പണവും സ്വര്‍ണ്ണവും പിടികൂടി

ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രാം മോഹന റാവുവിന്റെ വീട്ടില്‍ ഇന്നലെ പുലർച്ചെ ആരംഭിച്ച റെയ്‌ഡ്‌ ഇന്ന് രാവിലെ അവസാനിച്ചു. ചീഫ് സെക്രട്ടറിയുടെ വസതിയിൽ നിന്നും 30 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. 30 ലക്ഷം രൂപയുടെ നോട്ടു കൂടാതെ 5 കിലോഗ്രാം സ്വര്‍ണ്ണവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. റാവുവിന്റെ മകന്റെ വീട്ടില്‍ നിന്നും വെളിപ്പെടുത്താത്ത അഞ്ച് കോടി രൂപയും കണ്ടെടുത്തു.

കള്ളപ്പണക്കേസില്‍ പിടിയിലായ വ്യവസായി തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അംഗമായിരുന്ന ശേഖര്‍ റെഡ്ഡിയുമായി റാവുവിനു ബന്ധം ഉണ്ട് എന്ന ആരോപണത്തെ തുടര്‍ന്നാണു റാവുവിന്റെ വസതിയിലും ഓഫീസിലും പോലീസ് റെയ്ഡ് നടത്തിയത്. സി ആര്‍ പി എഫ് കാവലിലായിരുന്നു ചീഫ് സെക്രട്ടറിയുടെ വീട് പരിശോധന. ഇതു കൂടാതെ കര്‍ണ്ണാടകയിലും ആന്ധ്രയിലുമുള്ള റാവുവിന്റെ ബന്ധുക്കളുടെ വീട്ടിലും പരിശോധന നടത്തി. 2009ല്‍ വ്യവസായി ശേഖര്‍ റെഡ്ഡിയുടെ വസതിയില്‍ നിന്നു കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തപ്പോള്‍ റെഡ്ഡിക്കു തമിഴ്‌നാ്ടിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം ഉണ്ട് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button