1979 ഫെബ്രുവരി 18ന് ശേഷം 37 വര്‍ഷത്തിനിടെ ആദ്യമായി സഹാറ മരുഭൂമിയില്‍ മഞ്ഞുവീഴ്ചയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. അന്റാര്‍ട്ടിക്കയും ആര്‍ട്ടിക്കും മരുഭൂമികളില്‍ പെടുമെങ്കിലും അവ ഹിമമരുഭൂമികളാണ്. സഹാറയുടെ അള്‍ജേറിയയിലുള്ള ഭാഗത്താണ് മഞ്ഞുവീഴ്ചയുണ്ടായത്.
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളതാപനമാണ്. കാലം തെറ്റിയുള്ള മഴ, ഉത്തരദക്ഷിണ ധ്രുവങ്ങളിലെ മഞ്ഞുരുകല്‍, പ്രകൃതിക്ഷോഭം എന്നുതുടങ്ങി ഇപ്പോഴിതാ മരുഭൂമിയില്‍ മഞ്ഞുവീഴ്ചയും ഉണ്ടായിരിക്കുന്നു. ഫോട്ടോഗ്രാഫറായ കരീം ബൗച്ചേടാറ്റ തിങ്കളാഴ്ച പകര്‍ത്തിയ ചിത്രങ്ങള്‍ ലോകത്തിനു തന്നെ അദ്ഭുതമായി. അന്നു മാത്രമേ ഈ പ്രതിഭാസം നീണ്ടുനിന്നുള്ളൂ. പിറ്റേന്ന് മഞ്ഞ് ഉരുകിയിറങ്ങി. റിപ്പോര്‍ട്ടുകളനുസരിച്ച് ഇതു രണ്ടാം തവണയാണ് സഹാറയില്‍ മഞ്ഞുവീഴ്ചയുണ്ടാവുന്നത്.
Post Your Comments