ഡൽഹി: പാകിസ്ഥാന്റെ ജഴ്‌സിയണിഞ്ഞ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ ആരാധകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്ത്. പാകിസ്ഥാനി ഓള്‍റൗന്‍ഡ് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയുടെ പേര് പതിച്ച ടീ ഷര്‍ട്ട് ധരിച്ചതിനാണ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റുചെയ്തത്. അസമിലാണ് സംഭവമുണ്ടായത്. നാണം കെട്ട ഏര്‍പ്പാടാണിതെന്നും ഉപഭൂഖണ്ഡത്തിലെ മറ്റു കളിക്കാരെ പിന്തുണക്കുന്നതിനെ ഇതുകൊണ്ടെന്നും തടയാന്‍ സാധിക്കില്ലെന്നും ഷാഹിദ് അഫ്രീദി പ്രതികരിച്ചു.
ഞായറാഴ്ചയാണ് ആസാമിലെ ഹൈലകാണ്ഡിയില്‍ വിദ്യാര്‍ത്ഥിയായ റിപോണ്‍ ചൗധരി (21) യെ പ്രാദേശിക ക്രികറ്റ് മത്സരം കണ്ടുകൊണ്ടിരിക്കെ അറസ്റ്റു ചെയ്തത്. ഹിന്ദുത്വദേശീയ വാാദി ഗ്രൂപിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ്. പ്രാദേശിക വലതുപക്ഷ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൗധരിയെ അറസ്റ്റുചെയ്തത്. ഉടന്‍ തന്നെ ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു. ബാറ്റിംഗിലായാലും ബൗളിങിലായാലും ഓള്‍ റൗന്‍ഡറായി പ്രശസ്തനായ ക്രിക്കറ്റ് താരം എന്ന നിലയില്‍ കായികപ്രേമികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള താരമാണ് ഷാഹിദ് അഫ്രീദി.
ഇത്തരം കാര്യങ്ങള്‍ പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം എ എഫ് ബി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ആരാധകര്‍ അവരവരുടെ രാജ്യങ്ങളുടെ ബന്ധങ്ങള്‍ക്ക് മുകളിലാണ് സ്പോര്‍ട്സിന് നല്‍കുന്ന സ്ഥാനം. ഒരു അറസ്റ്റുകൊണ്ട് ഒരു താരത്തെ പിന്തുണക്കുന്നതില്‍ നിന്ന് ആരധകരെ പിന്മാറ്റാന്‍ സാധിക്കുകയില്ല. രാഷ്ട്രീയത്തെയും കളിയെയും വെവ്വേറെ വീക്ഷണത്തില്‍ നിന്ന് നോക്കിക്കാണാന്‍ സാധിക്കണം. ഇത്തരം സംഭവങ്ങള്‍ സ്പോര്‍ട്സിന്റെ തത്വങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments