ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഹാറ ഗ്രൂപ്പില്‍ നിന്ന് 40 കോടി രൂപ കോഴ വാങ്ങിയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെ പണം കൈപറ്റിയവരുടെ പട്ടിക അടങ്ങുന്ന ഡയറിയിലെ കൂടുതല്‍ പേരുകള്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്, കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് എന്നിവര്‍ അടക്കമുള്ളവരുടെ പട്ടിക ട്വീറ്ററിലൂടെ പുറത്തുവിട്ടത്.
ഖുര്‍ദിഷ് 30 ലക്ഷം രൂപയും ദ്വിഗ് വിജയ് സിംഗ് 25 ലക്ഷം രൂപ കൈപറ്റിയെന്നും പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദി സഹാറ, ബിര്‍ള കമ്പനികളില്‍നിന്നു 40 കോടി രൂപ കോഴ വാങ്ങിയെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നത്. 2013 ഒക്ടോബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ മോദിക്കു സഹാറ ഉദ്യോഗസ്ഥര്‍ ഒമ്പത് തവണ കോഴപ്പണം നല്കിയെന്നാണ് അവര്‍ വരുമാന നികുതി ഉദ്യോഗസ്ഥര്‍ മുന്‍പാകെ മൊഴി നല്‍കിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു. കോമണ്‍ കോസ് എന്ന സര്‍ക്കാരിതര സംഘടനയ്ക്കുവേണ്ടി പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ നല്കിയ പരാതിയിലെ വിവരങ്ങളായിരുന്നു രാഹുല്‍ഗാന്ധി ഉന്നയിച്ചത്.
Post Your Comments