ന്യൂഡൽഹി: രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് നിരോധിച്ചു, ദേശീയ ഹരിത ട്രൈബ്യൂണൽ ആണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിലുളള ബഞ്ചായിരുന്നു വിധി തയ്യാറാക്കിയത്.
വിധി ലംഘിക്കുന്നവരിൽ നിന്നും 25,000 രൂപ വീതം പിഴയീടാക്കാനും ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 2016ലെ വേസ്റ്റ് മാനേജ്‌മെന്റ് നിയമം നടപ്പിലാക്കുവാനും ട്രൈബ്യൂണൽ നിർദ്ദേശിച്ചു.പരിസ്ഥിതി മലിനീകരണവും അന്തരീക്ഷ മലിനീകരണവും നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന വിധി.
Post Your Comments