മുംബൈ : അസാധു നോട്ട് നിക്ഷേപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശം ആർബിഐ പുറത്തിറക്കി. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന അക്കൗണ്ടുകളില്‍ നിരോധിച്ച 500,1000 രൂപ നോട്ടുകൾ ഡിസംബര്‍ 30 വരെ ഒന്നിലേറെ തവണ നിക്ഷേപിക്കാമെന്നും,50,000 രൂപയില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ ആവശ്യമെങ്കില്‍ പാന്‍ കാര്‍ഡ് ഹാജരാക്കണമെന്നും റിസര്‍വ് ബാങ്ക് പുതിയ നിർദേശത്തിൽ പറയുന്നു.
കൂടാതെ 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്ക് ശാഖകളിലും ഡിപ്പോസിറ്റ് മെഷീനുകളിലും നിക്ഷേപിക്കാമെന്നും, നിരോധിച്ച നോട്ടുകൾ നിക്ഷേപിക്കാൻ പ്രത്യേകം പേ ഇന്‍ സ്ലിപ്പുകള്‍ ഉപയോഗിക്കണമെന്നും റിസര്‍വ് ബാങ്ക് നിർദേശത്തിൽ വ്യക്തമാക്കി.
Post Your Comments