NewsInternational

ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാനാണ് താത്പര്യം : നവാസ് ഷരീഫ്

ബൊസ്‌നിയ: ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ പരിഹരിക്കണമെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്ഥാനിൽ നിന്നും ഭീകരവാദം തുടച്ചു നീക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ബൊസ്‌നിയ സന്ദര്‍ശനത്തിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അല്‍ ഖ്വയിദ, തെഹ്‌റിക്ക് ഇ താലീബാന്‍ അടക്കമുള്ള ഭീകരസംഘടനകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിട്ടുണ്ട് . കൂടാതെ ഭീകരവാദത്തെ നേരിടുന്നതിന് വലിയൊരു തുക തന്നെ സര്‍ക്കാര്‍ നീക്കി വച്ചിട്ടുണ്ടെന്നും നിരവധി ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. മൂന്ന് ദിവസത്തെ ബൊസ്‌നിയ സന്ദര്‍ശനത്തിനിടയിലാണ് ഷെരീഫിന്റെ പരാമർശം ഉണ്ടായിരിക്കുന്നത്.
ഉറി സൈനീകകേന്ദ്രത്തില്‍ ഭീകരാക്രമണത്തിന് തിരിച്ചടിയായി അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.ഇതിന്റെ സാഹചര്യത്തിൽ കശ്മീർ അടക്കമുള്ള പ്രശനങ്ങൾ സമാധാനപരമായ മാർഗത്തിലൂടെ പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് നവാസ് ഷെരീഫ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button