തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധന നല്ല ഉദ്ദേശത്തോടെയല്ലെന്നു സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണിത്. എന്നാല്‍ എല്ലാത്തരം പരിശോധനയെയും സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ്. അന്വേഷണത്തെ ഭയപ്പെടുന്നില്ല. തെറ്റായിട്ട് എന്തെങ്കിലും കണ്ടാല്‍ തിരുത്താനും കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും ബി.ജെ.പിയും സൃഷ്ടിച്ച പ്രചാരവേലയുടെ പുകമറ തകര്‍ക്കാനും അന്വേഷണം ഉപകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments