ചെന്നൈ : തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെ മകന്‍ വിവേകിന്റെ തിരുവാണ്‍മിയൂരിലുള്ള വീട്ടില്‍ റെയ്ഡ് തുടരുന്നു. കള്ളപ്പണവും അനധികൃത സ്വര്‍ണവും കണ്ടെടുത്തതിനെ തുടര്‍ന്ന് പി. രാമമോഹന റാവുവിനെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വസതികളില്‍ പരിശോധന തുടരുകയാണ്. വിവേകിന്റെ ഉടമസ്ഥതയിലുള്ള ആറു കമ്പനികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
2011ല്‍ റാവു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ശേഷമാണ് മകന്‍ ഈ കമ്പനികളെല്ലാം ആരംഭിച്ചിട്ടുള്ളത്. ഈ കമ്പനികള്‍ക്ക് എവിടെ നിന്നാണു നിക്ഷേപം ലഭിച്ചിട്ടുള്ളതെന്ന കാര്യമാണ് അന്വേഷിക്കുന്നത്. റെയ്ഡില്‍ ഒട്ടേറെ ലാപ്‌ടോപ്പുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമെ, പണമിടപാടുകളുടെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, രാമമോഹന റാവുവിന്റെ വസതിയിലും ബന്ധുക്കളുടെ വീടുകളിലും നടന്നിരുന്ന റെയ്ഡുകള്‍ പൂര്‍ത്തിയാക്കി. നാഗാരാജ് ഐഎഎസിന്റെ ചെന്നൈ പല്ലാവരത്തുള്ള വസതിയില്‍നിന്ന് ഒന്നര കോടി രൂപയും രണ്ടു കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാഗരാജിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments